ഹോം › കേരളം

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, സിപിഎമ്മിന് സഹായം ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സതീശൻ

By MJ Desk · 26 Jul 2025, 02:55 PM

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ട്. ക്രമക്കേട് മനപ്പൂർവം വരുത്തിയതാണ്. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന് സഹായം നൽകിയെന്നും സതീശൻ ആരോപിച്ചു വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് 30 ദിവസമായി വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണയുള്ളത് 15 ദിവസത്തിനുള്ളിൽ എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് പൂർത്തിയാക്കും. ഇത് സാധ്യമാകില്ല. വോട്ടർ പട്ടിക പുതുക്കാനുള്ള സമയം 30 ദിവസമാക്കി നീട്ടണം. തെരഞ്ഞടുപ്പ് കമ്മീഷൻ നീതിപൂർവമായല്ല പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടിഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽവീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
പൂർണ്ണ പേജ് കാണുക ›