ഹോം › ദേശീയം

ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ

By Metro Journal Team · 27 Nov 2026, 03:52 PM

ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരുവിലെ താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് വെള്ളിയാഴ്ച രാവിലെ സംഭവം നടന്നത്. നാലുവർഷമായി അടുപ്പത്തിലായിരുന്ന ഇരുവരും വ്യാഴാഴ്ചയാണ് കേരളത്തിൽനിന്ന് ബംഗളൂരുവിലെത്തിയത്.

നഴ്സിങ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബംഗളൂരുവിലെത്തിയത്. ഗംഗയ്ക്കൊപ്പം ഗോകുൽ കൃഷ്ണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#murder#police#കൊല്ലം#പത്തനംതിട്ട#ബംഗളൂരു

ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതിവനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കുംതിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്സാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്ജുഡീഷ്യൽ നിയമനങ്ങളിൽ സമുദായ പക്ഷപാതമെന്ന് ആരോപണം; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
പൂർണ്ണ പേജ് കാണുക ›