ഹോം › ദേശീയം

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

By Metro Journal Team · 27 Nov 2026, 04:14 PM

തിരുപ്പറകുൺറം ദീപം തെളിയിക്കൽ വിവാദത്തിൽ തമിഴ്‌നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നവംബർ 20ലെ കോടതി ഉത്തരവ് നടപ്പാക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യവും മനഃപൂർവമായ ഉത്തരവ് ലംഘിക്കലുമാണെന്ന് കോടതി നിരീക്ഷിച്ചു. നവംബർ 28 ശനിയാഴ്ച തിരുപ്പറകുൺറം കുന്നിലെ ദീപത്തൂണിൽ ദീപം തെളിയിക്കാനും നിർദേശിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മധുര ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഭരണസംവിധാനത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് പിരിച്ചുവിടാനും മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരെ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുള്ള റിസീവർമാരായി നിയമിക്കാനും കോടതി ഉത്തരവിട്ടു.

ക്ഷേത്രത്തിനും സമീപത്തെ ദർഗയ്ക്കും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സായുധ പൊലീസ് സേനയായ സിആർപിഎഫിനെ നിയോഗിക്കാനും നിർദേശമുണ്ട്. ദർഗയിൽനിന്ന് കുറഞ്ഞത് 50 മീറ്റർ അകലെ കുന്നിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തർക്ക് ദീപം തെളിയിക്കാനും കോടതി അനുമതി നൽകി.

തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾക്കും കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഡിസംബർ 15ന് ബന്ധപ്പെട്ടവർ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

തിരുപ്പറകുൺറം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതാണ് വിവാദത്തിന് കാരണമായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#high court#police#supreme court#നടപടി#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതിവനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കുംസാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽജുഡീഷ്യൽ നിയമനങ്ങളിൽ സമുദായ പക്ഷപാതമെന്ന് ആരോപണം; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
പൂർണ്ണ പേജ് കാണുക ›