ഹോം › ദേശീയം

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

By Metro Journal Team · 24 Nov 2026, 03:56 PM

ആലപ്പുഴ കരുവാറ്റയിലെ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രതികളെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.

ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവെടുപ്പ് അനുവദിച്ചില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയെന്നും കോടതി ചോദിച്ചു.

പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ആവശ്യമായ ഉറപ്പുകൾ നൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പ്രതിയുടെ ഹർജി തള്ളുകയായിരുന്നു.

ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കുവേണ്ടി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും കോടതിയിൽ ഹാജരായി.

2026 ഓഗസ്റ്റിലാണ് കരുവാറ്റയിൽ താമസിച്ചിരുന്ന ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 വയസുകാരിയായ കൊച്ചുമകൾ ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പ്രതികളായിട്ടുള്ളത്. കേസിൽ നിയമപരമായ നടപടികൾ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#police#supreme court#v sivankutty#ആലപ്പുഴ#ന്യൂഡൽഹി

ബന്ധപ്പെട്ട വാർത്തകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ചുനീക്കി; ആന്ധ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ജഗൻരാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചു; കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണംസവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യംനവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ​സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്‌സ്‌ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതായി ആരോപണംഎൻഡിഎ പ്രവേശനത്തിന് ഉപാധിയായി മുഖ്യമന്ത്രി പദം; ശരദ് പവാർ മോദിയുമായും അമിത് ഷായുമായും ചർച്ച നടത്തുന്നതായി സൂചന
പൂർണ്ണ പേജ് കാണുക ›