ഹോം › ദേശീയം

വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം; ഡൽഹിയിൽ 14 വയസ്സുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു

By MJ Desk · 04 Jan 2025, 02:24 PM

ഡൽഹി ഷകർപൂരിൽ 14 വയസുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പിരിഞ്ഞുപോകുന്നതിനിടെ സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. ഇഷു ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. ഷകർപൂരിലെ രാജ്കിയ സർവോദയ ബാല വിദ്യാലയ എന്ന സ്‌കൂളിലാണ് സംഭവം ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സംഭവം. ഇഷുവും മറ്റൊരു വിദ്യാർഥിയായ കൃഷ്ണയും ചേർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണയും മറ്റ് നാല് പേരും ചേർന്ന് സ്‌കൂൾ ഗേറ്റിന് പുറത്തുവെച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›