{"vars":{"id": "89527:4990"}}

ആര്യ വൈദ്യ ഫാർമസി സ്ഥാപകൻ രാമ വാര്യരുടെ മകൾ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
 

 

ആര്യ വൈദ്യ ഫാർമസി സ്ഥാപകൻ പരേതനായ പിവി രാമ വാര്യരുടെ മകൾ കസ്തൂരി ജി കുട്ടിയെ(83) കോയമ്പത്തൂർ നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കവർച്ചക്കിടെ നടന്ന കൊലപാതകമെന്നാണ് നിഗമനം. 

നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. നേപ്പാൾ സ്വദേശിനിയായ ഹോം നഴ്‌സും സഹായത്തിനുണ്ട്. മകൻ ഡോ. രാംകുമാർ കുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച ടിവിഎച്ച് നഗറിൽ താമസിക്കുന്ന മകൾ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു

അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് സംഭവം അറിയിയുന്നത്. പോലീസ് സ്ഥലത്തെത്തി സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി 12.15ന് മൂന്ന് പേർ ഫ്‌ളാറ്റിൽ മൂന്ന് പേർ വരുന്നതായി കാണുന്നുണ്ട്. അര മണിക്കൂറിനുള്ളിൽ ഇവർ തിരിച്ചു പോയി. നേപ്പാൾ സ്വദേശിനിയായ ഹോം നഴ്‌സ് സുർജ റോക്കിയാണ്(37) ഇവർക്ക് വാതിൽ തുറന്നു കൊടുക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്

വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ട് പവൻ മാല നഷ്ടപ്പെട്ടു. നേപ്പാൾ സ്വദേശിനിയെയും കാണാതായിട്ടുണ്ട്. അന്വേഷണത്തിനായി ആറംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു