ഹോം › ദേശീയം

മണിപ്പൂരിൽ എസ് പി ഓഫീസിന് നേർക്ക് ആക്രമണം; എസ് പിയക്കം പോലീസുകാർക്ക് പരുക്ക്

By MJ Desk · 04 Jan 2025, 10:56 AM

മണിപ്പൂരിൽ എസ് പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് പി ഉൾപ്പെടെ പോലീസുകാർക്ക് പരുക്കേറ്റു. കാങ്‌പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുക്കികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു സായ്‌ബോൾ മേഖലയിൽ നിന്ന് അർധസുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിസംബർ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി വനിതകളടക്കമുള്ളവർക്ക് പരുക്കേറ്റിരുന്നു ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രകടനം നടത്തിയത്. പ്രതിഷേധക്കാരുടെ കല്ലേറിൽ എസ് പി മനോജ് പ്രഭാകറിന്റെ തലയ്ക്ക് പരുക്കേറ്റു. മറ്റ് ചില പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manipur

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›