ഹോം › ദേശീയം

ഇനിയും സഹിക്കാനാകില്ല, ഭാര്യയും പിതാവും പീഡിപ്പിക്കുന്നു; ആത്മഹത്യ ചെയ്ത കഫേ ഉടമയുടെ വീഡിയോ പുറത്ത്

By MJ Desk · 03 Jan 2025, 10:41 AM

ഡൽഹിയിലെ കഫെ ഉടമ പുനീത് ഖുറാന ആത്മഹത്യ ചെയ്തത് ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നെന്ന് വിവരം. മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിലാണ് 40കാരനായ പുനീത് ഭാര്യ മണിക പഹ്വയും ഭാര്യാ പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചതുമായി വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ് മോഡൽ ടൗൺ പ്രദേശത്ത് പുനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പര സമ്മതത്തോടെ ആരംഭിച്ച വിവാഹമോചന നടപടികൾ ഭാര്യയുമായും ഭാര്യ പിതാവുമായും കടുത്ത തർക്കത്തിലേക്ക് വഴിമാറിയെന്നാണ് പുനീത് പറയുന്നത്. ചെയ്യാൻ കഴിയുന്നതിലേറെ അവർ ആവശ്യപ്പെടുകയാണ്. ഇനിയും 10 ലക്ഷം രൂപ കൂടി കൂടി ചോദിക്കുന്നു. അതെനിക്ക് നൽകാൻ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മർദം താങ്ങാനാകില്ല. ഞാൻ ആത്മഹത്യ ചെയ്യുകയാണെന്ന് പുനീത് വീഡിയോയിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cafe owner#puneet

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›