രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം; കെട്ടുകഥകൾ വിശ്വസിക്കരുത്
രാജ്യത്ത് ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം
രാജ്യത്ത് എനർജി ലോക് ഡൗൺ ഉണ്ടാകുമെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. രാജ്യവും സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിയെ തരണം ചെയ്യണമെന്നും യുദ്ധം നീണ്ടാൽ അതിന്റെ പ്രത്യാഘാതം വളരെ കാലം നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു
ഈ പറഞ്ഞത് മറ്റൊരു ലോക്ക് ഡൗണിലേക്കാണോ കൊണ്ടുപോകുന്നതെന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ചത്. എന്നാൽ ഇതെല്ലാം പൂർണമായി തള്ളുകയാണ് കേന്ദ്രം. ഒരുതരത്തിലും രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചന ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി