{"vars":{"id": "89527:4990"}}

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ കുറച്ച് കേന്ദ്രം; ചില്ലറ വിൽപ്പനയിൽ മാറ്റം വരില്ല
 

 

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് എക്‌സൈസ് തീരുവ 13ൽ നിന്ന് 3 രൂപയാകും. ഡീസലിന് ലിറ്റിന് പത്തിൽ നിന്ന് പൂജ്യമായും തീരുവ കുറച്ചു. ചില്ലറ വിൽപ്പനയിൽ വില കുറയാൻ സാധ്യതയില്ല.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ പെട്രോളിയം കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതൽ സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്‌സൈസ് തീരുവ കുറച്ചത്. ഇന്നലെ നയാര പെട്രോൾ കമ്പനി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു

പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ലിറ്ററിന് നയാര കമ്പനി വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റിട്ടെയ്‌ലറാണ് നയാര. രാജ്യത്തുടനീളം 6660 ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്.