ഹോം › ദേശീയം

അസമിൽ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കം; മൂന്ന് തൊഴിലാളികൾ മരിച്ചു

By MJ Desk · 07 Jan 2025, 03:14 PM

അസമിൽ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ മേഖലയിലുള്ള ഖനിയിൽ ഇന്നലെ രാവിലെയോടെയാണ് വെള്ളം കയറിയത്. മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മോട്ടറുകൾ ഉപയോഗിച്ച് ഖനിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി എസ് ഡി ആർഎഫ്, എൻഡിആർഎഫ് സേനാംഗങ്ങളും അപകടസ്ഥലത്തെത്തി. ഖനിയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് മുങ്ങൽ വിദഗ്ധരടക്കം ഉടനെത്തും. ഇന്നലെ രാത്രി നീണ്ടും രക്ഷാപ്രവർത്തനം തുടർന്നു. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›