{"vars":{"id": "89527:4990"}}

പശ്ചിമേഷ്യൻ സംഘർഷം: നടക്കുന്നത് അസാധരണ സംഭവങ്ങൾ, ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി
 

 

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അസാധരണ സംഭവങ്ങളാണ് ഉണ്ടാകുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

പശ്ചിമേഷ്യയിലോ നമ്മുടെ അയൽവക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വ്യാപാര മാധ്യമം മാത്രമല്ല, ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു

അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമുദ്രങ്ങളുടെ പ്രാധാന്യം ഒന്നുകൂടി വർധിച്ചു. നേരത്തെ വ്യാപാരത്തിന് മാത്രമായാണ് സമുദ്രത്തെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ നയതന്ത്രപരമായ ശക്തികേന്ദ്രമായി സമുദ്രങ്ങൾ മാറുകയാണെന്നും സാഗർ സങ്കൽപ് എന്ന കോൺക്ലേവിൽ സംസാരിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു