ഹോം › ദേശീയം

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ അതിർത്തി കടന്നു; യുപി സ്വദേശി പാക്കിസ്ഥാനിൽ അറസ്റ്റിൽ

By MJ Desk · 03 Jan 2025, 08:40 AM

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യാനായി അനധികൃതമായി അതിർത്തി കടന്ന യുവാവ് പാക്കിസ്ഥാനിൽ പിടിയിലായി. യുവാവിനെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെയാണ് അറസ്റ്റ്. യുപി അലിഗഢ് സ്വദേശിയായ ബാദൽ ബാബുവാണ്(30) പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ അറസ്റ്റിലായത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സന റാണിയെന്ന യുവതിയെ കാണാനും വിവാഹം കഴിക്കാനുമാണ് അതിർത്തി കടന്നതെന്നാണ് ബാദൽ പാക് പോലീസിനോട് പറഞ്ഞത്. എന്നാൽ രണ്ടര വർഷമായി ബാദലിന്റെ സുഹൃത്താണെങ്കിലും വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചു ഓഗസ്റ്റിലാണ് ബാദൽ വീട്ടിൽ നിന്ന് പോയത്. ഡൽഹിയിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് നാടുവിട്ടത്. വീട്ടുകാരെ അറിയിക്കാതെയാണ് ഇയാൾ പാക് അതിർത്തി കടന്നത്. രേഖകളില്ലാതെ അതിർത്തി കടന്നതിന് പാക് പോലീസ് അറസ്റ്റ് ചെയ്ത ബാദലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് വീണ്ടും ജനുവരി 10ന് പരിഗണിക്കും

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›