ഡൽഹി സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാലയിൽ പരിശോധന തുടരുന്നു, പുരോഹിതൻ കസ്റ്റഡിയിൽ
Nov 12, 2025, 10:10 IST
ഡൽഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ പരിശോധനകൾ തുടരുന്നു. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു
അതേസമയം സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടക വസ്തുക്കൾ മറ്റെവിടേക്കോ മാറ്രാൻ നോക്കുമ്പോൾ പൊട്ടിത്തെറിയുണ്ടായെന്നാണ് നിഗമനം. ഉമറും മുസമലും നേരത്തെ ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്‌ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു
സ്‌ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന താരം രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.