ഹോം › ദേശീയം

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

By Metro Journal Team · 13 Nov 2026, 06:45 PM

ന്യൂഡൽഹി: റൈഡ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താക്കളിൽ നിന്ന് മുൻകൂറായി ‘ടിപ്പ്’ (Tip) അഥവാ അധിക തുക ആവശ്യപ്പെട്ട പ്രമുഖ ക്യാബ് അഗ്രഗേറ്റർ കമ്പനിയായ ഒലയ്ക്ക് (ANI Technologies Private Limited) 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഈ ഫീച്ചർ ഉടനടി പിൻവലിക്കാനും അതോറിറ്റി ഉത്തരവിട്ടു.

​യാത്ര ബുക്ക് ചെയ്യുമ്പോൾ ഡ്രൈവർക്കായി മുൻകൂട്ടി ടിപ്പ് നൽകിയാൽ വേഗത്തിൽ റൈഡ് ലഭിക്കാൻ സാധ്യത കൂടുതലാണെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഒല ആപ്പിൽ നൽകിയിരുന്നത്. പിന്നീട് ഇതിന്റെ പേര് ‘ആഡ്-ഓൺ’ (Add-on) എന്ന് മാറ്റിയെങ്കിലും രീതിയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, അധിക തുക നൽകുന്നതുകൊണ്ട് റൈഡ് വേഗത്തിൽ ലഭിക്കുമെന്ന വാദം ഒലയുടെ തന്നെ ബുക്കിംഗ് കണക്കുകൾക്ക് വിരുദ്ധമാണെന്ന് സിസിപിഎ കണ്ടെത്തി.

​സേവനം ലഭിച്ചതിന് ശേഷം തൃപ്തികരമാണെങ്കിൽ മാത്രം ഉപഭോക്താക്കൾ സന്തോഷത്തോടെ നൽകേണ്ടതാണ് ടിപ്പ് എന്നും, സേവനം ലഭിക്കുന്നതിന് മുൻപ് തന്നെ പണം ആവശ്യപ്പെടുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ‘ഡാർക്ക് പാറ്റേൺ’ (Dark Pattern) ആണെന്നും ചീഫ് കമ്മീഷണർ നിധി ഖരെ, കമ്മീഷണർ അനുപം മിശ്ര എന്നിവരടങ്ങിയ അതോറിറ്റി നിരീക്ഷിച്ചു. 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യാത്ര പൂർത്തിയായ ശേഷം മാത്രമേ ടിപ്പ് നൽകാൻ അനുവാദമുള്ളൂ. നേരത്തെ സമാനമായ രീതിയിൽ പ്രവർത്തിച്ച റാപ്പിഡോയ്ക്കും (Rapido) സിസിപിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#2025#delhi#Tech#ന്യൂഡൽഹി#പിഴ#യാത്ര

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
പൂർണ്ണ പേജ് കാണുക ›