ഹോം › ദേശീയം

ആ ക്ലിപ്പുകൾ കാണുകയോ സൂക്ഷികയോ ചെയ്യരുത്; ‘ജനനായകൻ’ ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമാതാക്കൾ

By Metro Desk · 11 Apr 2026, 10:45 AM

ഇളയ ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ തിയെറ്റർ റിലീസിനു മുന്നെ ഇന്‍റർനെറ്റിൽ ചോർന്നത് വലിയ ആശങ്കകൾക്കിട‍യാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.

ചിത്രത്തിന്‍റെ ക്ലിപ്പുകളോ മുഴുവൻ ഭാഗമോ ഡൗൺലോഡ് ചെയ്യുകയോ സൂക്ഷിക്കുകയോ മറ്റുള്ളവർക്ക് അയച്ച് കൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും അവർ വ‍്യക്തമാക്കി.

കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫൊറൻസിക് അന്വേഷണം അടക്കമുള്ള നടപടികൾ ആരംഭിച്ചതായും കെവിഎൻ പ്രൊഡക്ഷൻ‌സ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സൂര‍്യ, ശിവകാർത്തികേയൻ അടക്കമുള്ള നടന്മാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജനനായകന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങൾ സമൂഹമാധ‍്യമങ്ങളിൽ അടക്കം പ്രചരിച്ചത്. 2026 ജനുവരി 9നാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്യാനിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയംകെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശംഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›