ഹോം › ദേശീയം

ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം; അന്ത്യകർമ ചടങ്ങുകൾക്ക് തുടക്കം, പ്രധാനമന്ത്രി പങ്കെടുക്കുന്നു

By MJ Desk · 28 Dec 2024, 12:28 PM

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട ചൊല്ലി രാജ്യം. യമുന തീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യ കർമ ചടങ്ങുകൾ ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരൊക്കെ അന്ത്യ കർമ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട് രാവിലെ എട്ട് മണിയോടെ മൻമോഹൻ സിംഗിന്റെ ഭൗതിക ശരീരം കോൺഗ്രസ് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. തുടർന്ന് ഇവിടെ നടന്ന പൊതുദർശനത്തിൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. പൊതുദർശനത്തിന് ശേഷം നിഗം ബോധ് ഘട്ടിലേക്ക് സംസ്‌കാരത്തിനായി വിലാപയാത്രയായി പുറപ്പെട്ടു പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണമായിരിക്കും. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#manmohan singh

ബന്ധപ്പെട്ട വാർത്തകൾ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം
പൂർണ്ണ പേജ് കാണുക ›