ഹോം › ദേശീയം

എട്ട് വയസ്സുള്ള മകളെ 29ാം നിലയിൽ നിന്ന് തള്ളിയിട്ടു; പിന്നാലെ സ്വയം ചാടി 37കാരിയും ജീവനൊടുക്കി

By MJ Desk · 15 Mar 2025, 12:06 PM

നവി മുംബൈയിലെ പനവേലിൽ എട്ട് വയസ്സുള്ള മകളെ ഫ്‌ളാറ്റിന്റെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ ശേഷം അമ്മയും താഴേക്ക് ചാടി ജീവനൊടുക്കി. ഫ്‌ളാറ്റിലെ 29ാം നിലയിലാണ് യുവതി താമസിച്ചിരുന്നത്. മൈഥിലി ദുവ എന്ന 37കാരിയും മകളുമാണ് മരിച്ചത് പനവേലിലെ പാലാപ്‌സിലെ മാരത്തൺ നെക്സ്റ്റിലാണ് ഇവർ താമസിച്ചിരുന്നത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മൈഥിലി. ഇന്ന് രാവിലെ മകളുമൊത്ത് ഇവർ മുറിയിൽ കയറി വാതിലടച്ചു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ട് എട്ട് വയസുകാരി കരയുന്നത് കേട്ടാണ് ഭർത്താവ് ആശിഷ് വിവരം അറിയുന്നത്. തുടർന്ന് താനും മുറി തുറക്കാൻ ആവശ്യപ്പെട്ടെന്ന് ആശിഷ് പറഞ്ഞു എന്നാൽ ബാൽക്കണിയിൽ എത്തിയ യുവതി മകളെ താഴേക്ക് തള്ളിയിട്ട ശേഷം പിന്നാലെ സ്വയം ചാടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അതേസമയം ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് മകൾ മരിച്ചതെന്നാണ് മൈഥിലിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›