ശ്രീനഗർ: സുരക്ഷാസേനയുടെ വളയത്തിൽ കുടുങ്ങിയ ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരനോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന നിർണ്ണായക വീഡിയോ കോൾ ദൃശ്യങ്ങൾ പുറത്ത്. ജീവൻ രക്ഷിക്കാൻ ആയുധം താഴെ വെച്ച് കീഴടങ്ങാൻ സൈനിക ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിട്ടും, “എനിക്ക് അല്ലാഹുവിനെ കാണണം” (Mujhe Allah se mulaqat karna hai) എന്ന് പറഞ്ഞ് ഭീകരൻ അത് നിരസിക്കുകയായിരുന്നു.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന ഭീകരനുമായി സുരക്ഷാസേന വീഡിയോ കോളിലൂടെ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജീവനോടെ പിടികൂടുന്നതിനായി സൈന്യം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരനുമായി സംസാരിച്ചത്. കീഴടങ്ങിയാൽ യാതൊരു ഉപദ്രവവും ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടും, താൻ പിന്മാറാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു ഇയാൾ.