ഹോം › ദേശീയം

ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു; നീക്കം കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ

By Metro Journal Team · 18 Nov 2026, 07:54 AM

ഗുജറാത്ത് കാലപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവും കുടുംബവും ഗുജറാത്ത് വിട്ടു. കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. ബില്‍ക്കീസ് ബാനുവിന്റെ അമ്മാവനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രതികള്‍ പുറത്തിറങ്ങുന്നതോടെ താനും മക്കളും കുടുംബവും വീണ്ടും ഭീതിയിലാണെന്ന് ബില്‍ക്കീസ് ബാനു കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. തന്നെ അറിയിക്കാതെയും തന്റെ ഭാഗം കേള്‍ക്കാതെയുമാണ് കോടതി ശിക്ഷ മരവിപ്പിച്ചതെന്നും നീതിക്കായുള്ള നിയമപോരാട്ടം തുടരുമെന്നും ബാനു വ്യക്തമാക്കിയിരുന്നു.

17 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. 2017-ല്‍ ബോംബെ ഹൈക്കോടതി ശരിവച്ച ശിക്ഷയ്‌ക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ വിട്ടയച്ച 11 പേരില്‍ ഉള്‍പ്പെടുന്നവരാണ് ഈ രണ്ട് കുറ്റവാളികള്‍. ഇവരുടെ മോചനം 2024-ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലുള്ള ഗോധ്ര ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസില്‍, പ്രതികളായ രണ്ടുപേരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 147 (കലാപം), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരവും, 376-ാം വകുപ്പ് (ബലാത്സംഗം) കൂടി ചേര്‍ത്തും വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷയായി വിധിക്കുകയുമായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ അവരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. മുന്‍പ് നടന്ന വാദത്തിനിടെ, ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴിയിലോ, വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ മുന്നില്‍ നല്‍കിയ മൊഴിയിലോ അതിജീവിത ഈ രണ്ട് ഹര്‍ജിക്കാരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#high court#murder#police#supreme court#അഹമ്മദാബാദ്#നടപടി

ബന്ധപ്പെട്ട വാർത്തകൾ

യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടിപാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗി ആദിത‍്യനാഥിന്‍റെ ആരോപണം ശരിയല്ല; ന‍്യൂനപക്ഷങ്ങളെ നീക്കിയതാണ് പ്രശ്നം: അഖിലേഷ് യാദവ്വന്ദേഭാരതിൽ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങി: 36,000 രൂപ പിഴയിട്ട് റെയിൽവേയുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർപഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി സൈബർ തട്ടിപ്പ്; മുൻ അഭിഭാഷകന് നഷ്ടമായത് നാല് കോടി രൂപ
പൂർണ്ണ പേജ് കാണുക ›