{"vars":{"id": "89527:4990"}}

ഒഡീഷയിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം; പത്ത് രോഗികൾക്ക് ദാരുണാന്ത്യം
 

 

ഒഡീഷയിലെ കട്ടക്കിലുള്ള എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് വാർത്ത സ്ഥിരീകരിച്ചത്.

സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു

നിരവധി പേർക്ക് പുക്കേറ്റതായാണ് വിവരം. ഇവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.