{"vars":{"id": "89527:4990"}}

ഡൽഹിയിൽ റസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് കുട്ടികളടക്കം 9 പേർ മരിച്ചു
 

 

ഡൽഹിയിൽ പാലം മേഖലയിലുള്ള റസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. കെട്ടിടത്തിലെ ഒരു ഫ്‌ളാറ്റിൽ നിന്നാണ് തീ പടർന്നത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീയിൽ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് ചാടിയ രണ്ട് പേർക്കും ഗുരുതരമായി പരുക്കേറ്റു. അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്

കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന പരിശോധന നടത്തുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു