{"vars":{"id": "89527:4990"}}

ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം; വിജയ്‌യെ വേദിയിലിരുത്തി വനിതാ നേതാവിന്‍റെ പ്രസംഗം

 

വിജയ്‌യെ വേദിയിലിരുത്തി ടിവികെ വനിതാ നേതാവ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ടിവികെയുടെ വനിതാ ദിനാഘോഷ വോദിയിലായിരുന്നു സംഭവം. പാർട്ടിയുടെ സംസ്ഥാന ജോയിന്‍റ് കോർഡിനേറ്റർ ആയ ആർഎസ് ഇന്ദിര ധൻരാജ് നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടിയത്.

"ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് വനിതാ ദിനത്തിൽ നാം ഊന്നിപ്പറയേണ്ടതുണ്ട്. വേദിയിൽ കയറി നിന്ന് സ്ത്രീകൾക്കെതിരേ മോശമായി സംസാരിക്കുന്ന വീട്ടിലുള്ള സ്ത്രീകളെ ഓർക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷന്മാരേയും താഴെയിറക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു" എന്നാണ് ഇന്ദിര പറഞ്ഞത്.

ഇന്ദിരയുടെ പ്രസംഗവും വിജയ്‌യുടെ ഭാവങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹ മോചന ഹർജിയുമായി ബന്ധപ്പെട്ട വാർത്തകളും വിവാദങ്ങളും നിലനിൽക്കെയാണ് വനിതാ നേതാവിന്‍റെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്.