പ്രായപൂർത്തിയാകാത്ത 30 പെൺകുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
Mar 26, 2026, 08:14 IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുൻസിപ്പൽ കൗൺസിലർ സുശാന്ത് നായികിന്റെ മകൻ സോഹം നായികാണ്(20) അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി
പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കളോട് ഈ വിവരം പറയുകയും വീഡിയോകൾ പങ്കുവെക്കുകയും ചെയ്തു. ഇങ്ങനെയാണ് സംഭവം പുറത്തറിയുന്നത്
സോഹത്തിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് സംഭവത്തിൽ സംസ്ഥാനത്ത് ഉയരുന്നത്. പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിപക്ഷം അടക്കം പ്രതിഷേധം സംഘടിപ്പിച്ചു.