ഹോം › ദേശീയം

ഡൽഹിയിൽ കനത്ത മഴ: വീടിന് മുകളിൽ മരം വീണ് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു

By MJ Desk · 02 May 2025, 10:13 AM

ഡൽഹിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് ദ്വാരക ഖർഖാരി കനാലിൽ നാല് പേർ മരിച്ചു. ജ്യോതി എന്ന യുവതിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭർത്താവ് അജയ് പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ മഴ പെയ്തത്. കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിൽ ശക്തമായ ഇടിമിന്നലിനും 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റും ഇടിമിന്നലും കാരണം നാൽപതിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും 100ലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. യാത്രക്കാർ വിമാനങ്ങളുടെ അപ്‌ഡേറ്റുകൾക്കായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഇന്ദിരാഗാന്ധി എയർപോർട്ട് അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›