ഹോം › ദേശീയം

ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം

By News Desk · 05 Jan 2025, 12:51 PM

ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ തൽക്കാലം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതി ഉന്നതതലയോഗം വിലയിരുത്തി. ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സമയ ബന്ധിതമായ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്താണ് എച്ച്എംപിവി വൈറസ് ? അറിയേണ്ടതെല്ലാം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഡിഎം) സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), എമർജൻസി മെഡിക്കൽ റിലീഫ് (ഇഎംആർ) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡിവിഷനും എയിംസ്-ഡൽഹി ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്നുള്ളവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. സീസണലായ സാഹചര്യങ്ങളാണ്, ഇൻഫ്ലുവൻസ വൈറസ്, ആർ എസ് വി, എച്ച്എംപിവി എന്നിവയുടെ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. ലബോറട്ടറികളുടെ എണ്ണം വർദ്ധിപ്പിക്കും മുൻകരുതൽ നടപടിയെന്ന നിലയിൽ, എച്ച്എംപിവി കേസുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വർഷം മുഴുവനും എച്ച്എംപിവിയുടെ ട്രെൻഡുകൾ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിലവിലെ ഇൻഫ്ലുവൻസ സീസൺ കണക്കിലെടുക്കുമ്പോൾ ചൈനയിൽ അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ഉന്നത തലയോഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യയിൽ വൻതോതിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിലെ രോഗപ്പകർച്ചയിൽ ഇന്ത്യയിൽ പരിഭ്രാന്തി വേണ്ട. എച്ച്എംപിവി വൈറസിനെതിരെ പ്രത്യേക ആന്റി വൈറൽ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, രോഗം പകരുന്നത് തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയാണ് അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›