ഹോം › ദേശീയം

എച്ച്എംപിവി വൈറസ്: ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

By MJ Desk · 06 Jan 2025, 02:47 PM

രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏത് സാഹചര്യം നേരിടാനും തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികൾക്കും അന്താരാഷ്ട്ര യാത്രാ പശ്ചാത്തലമില്ല. ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും നേരത്തെ തന്നെ എച്ച്എംപിവി വൈറസ് നിലവിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു നിലവിൽ സ്ഥിരീകരിച്ച രണ്ട് കേസും ചൈനയിൽ നിന്നുള്ള വകഭേദമാണോയെന്നതിൽ വ്യക്തതയില്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനക്ക് ശേഷമേ ഇത് വ്യക്തമാകൂ. ബംഗളൂരുവിലെ എട്ട് മാസവും മൂന്ന് മാസവും പ്രായമുള്ള കുട്ടികൾക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്നവരെ എച്ച്എംപിവി ടെസ്റ്റ് നടത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#hmpv case

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›