{"vars":{"id": "89527:4990"}}

ഇസ്ലാമാബാദിലെ ബോംബ് സ്‌ഫോടനം: പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ
 

 

ഇസ്ലാമാബാദിലെ കാർ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണം തള്ളി ഇന്ത്യ. പാക് പ്രധാനമന്ത്രി നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പൗരൻമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്.

അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക്കിസ്ഥാനിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു ഷഹബാസ് ഷെരീഫിന്റെ ആരോപണം

ഇസ്ലാമാബാദ് കോടതിക്ക് സമീപം നടന്ന ചാവേറാക്രമമത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ അതിർത്തിക്ക് സമീപം വാനയിലെ കേഡറ്റ് കോളേജിലും സ്‌ഫോടനം നടന്നിരുന്നു. ഇതിലും ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം.