{"vars":{"id": "89527:4990"}}

വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകർന്നുവീണു; പൈലറ്റിനായി തെരച്ചിൽ തുടരുന്നു
 

 

ഇന്ത്യൻ വ്യോമസേനയുടെ തകർന്നുവീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു. വിമാനത്തിന്റെ ഒരു ഭാഗം തെരച്ചിലിനിടെ കണ്ടെത്തിയിരുന്നു. ഇത് പൂർണമായും കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് 7.42നാണ് വിമാനത്തിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത്

വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് വ്യോമസേന അറിയിച്ചു. സുഖോയ് 30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടതായാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്. പിന്നാലെ വ്യോമസേന പരിശോധന ആരംഭിക്കുകയായിരുന്നു

അസമിലെ കർബി ആംഗ്ലോംഗ് മേഖലയിലാണ് പരിശോധന നടക്കുന്നത്. ജോർഹട്ട് വ്യോമത്താവളത്തിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അതേസമയം അസമിലെ ഗ്രാമീണ മേഖലയിലെ കുന്നിൽ പ്രദേശത്ത് നിന്ന് വലിയ ശബ്ദം കേട്ടതായും പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു