ഹോം › ദേശീയം

കത്വ ഏറ്റുമുട്ടൽ: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് വീരമൃത്യു; ഒരു ഭീകരനെ കൂടി വധിച്ചു

By MJ Desk · 28 Mar 2025, 08:16 AM

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ പരുക്കേറ്റ നാല് പോലീസുദ്യോഗസ്ഥരിൽ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള ജവാൻ ഗുരുതരാവസ്ഥയിലാണ്. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പോലീസുകാർ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വദിച്ചു. നാല് ദിവസം മുമ്പാണ് ഹിരാനഗറിലെ ജനവാസ മേഖലയിലേക്ക് ഭീകരർ എത്തിയത്. തെരച്ചിൽ നടന്നെങ്കിലും ഇവർ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു പ്രദേശത്ത് നിന്ന് 26 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഭീകര സാന്നിധ്യം സ്ഥിരീകരിക്കുകയും പിന്നീട് ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശത്ത് അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›