{"vars":{"id": "89527:4990"}}

കേരളം എൻഡിഎയ്ക്ക് അനുകൂലം; എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തർ: മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി മോദി

 

കേരള സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്‍റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണ്. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്.- മോദി എക്സിൽ കുറിച്ചു.