ഹോം › ദേശീയം

മദ്യനയക്കേസ്: കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

By MJ Desk · 15 Jan 2025, 10:33 AM

ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ മന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ഡൽഹി ലഫ്. ഗവർണർ നൽകി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം നൽകിയത് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കേസിൽ 2024 മാർച്ച് 21ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജയിലിലിരിക്കെ സിബിഐയും കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇഡി കേസിൽ ജൂലൈ 12നും സിബിഐ കേസിൽ സെപ്റ്റംബർ 13നും സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു സെപ്റ്റംബർ 17ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐയും 12 ദിവസത്തിന് ശേഷം ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2024 ഓഗസ്റ്റിലാണ് സിസോദിയക്ക് ജാമ്യം ലഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
പൂർണ്ണ പേജ് കാണുക ›