ഹോം › ദേശീയം

ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴിക കല്ലാണ് മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി

By MJ Desk · 18 Mar 2025, 02:47 PM

മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാർലമെന്റിൽ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണ്. വരുംതലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത് സിംഗിന്റെ ധീരത, നേതാജിയുടെ ദില്ലി ചലോ, മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിതെന്നും മോദി പറഞ്ഞു രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാൻ ജനം തയ്യാറാകുന്നു. രാജ്യത്തിന്റെ പൈതൃകത്തിൽ യുവതലമുറ അഭിമാനിക്കുന്നു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറിയെന്നും നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›