ഹോം › ദേശീയം

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

By Metro Journal Team · 25 Nov 2026, 03:20 PM

മലയാളികൾക്കെതിരെ വിവാദ പരാമർശവുമായി കർണാടകയിലെ ബിജെപി നേതാവും മൈസൂരു മുൻ എംപിയുമായ പ്രതാപ് സിംഹ. മലയാളികൾ കർണാടകയിലെത്തി അവിടത്തെ സംസ്കാരം നശിപ്പിക്കുകയാണെന്നും ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

കുടകിൽ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് പ്രതാപ് സിംഹ മലയാളികൾക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. കർണാടകയിൽ മലയാളികളുടെ അതിരുവിട്ട പെരുമാറ്റമാണ് നടക്കുന്നതെന്നും കുടകിലും സമാനമായ സാഹചര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കേരളത്തെ പരിഹസിച്ചുകൊണ്ട് തെങ്ങും കായലുമല്ലാതെ മറ്റൊന്നും കേരളത്തിലില്ലെന്നും മലയാളികൾക്ക് ബുദ്ധിയുണ്ടെന്ന് പറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെത്തുമ്പോൾ അത് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതാപ് സിംഹയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലയാളി സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്ന വിമർശനവും ശക്തമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bjp#എംപി#കർണാടക#പറഞ്ഞു#പ്രതി#ബെംഗളൂരു

ബന്ധപ്പെട്ട വാർത്തകൾ

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ലഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽമോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›