ഹോം › ദേശീയം

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ

By Metro Journal Team · 25 Nov 2026, 03:06 PM

മധുര തിരുപ്പരങ്കുണ്ട്രം മുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്ത സംഭവത്തിൽ സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി തമിഴ്നാട്ടിലെ വിജയ് സർക്കാർ. നവംബർ 24ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.

ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് വിളക്ക് തെളിയിക്കാനുള്ള സംഘത്തിന് അനുമതി നൽകാത്തതാണ് ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതിന് കാരണമായി സർക്കാർ കോടതിയെ അറിയിച്ചത്. പരമ്പരാഗതമായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമാണ് ദീപം തെളിയിക്കാറുള്ളതെന്നും ട്രസ്റ്റി ബോർഡ് നിലപാടെടുത്തതായി മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചിട്ടില്ലെന്നും നിർദേശങ്ങൾ പാലിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, സുപ്രീം കോടതി ഉത്തരവ് ബോധപൂർവം മറികടന്നുവെന്ന് ഹർജിക്കാർ ആരോപിച്ചു. സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. ഹർജിക്കാർ പ്രത്യേക കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചാൽ പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന ഹർജി അടുത്ത വർഷം ജനുവരിയിൽ അന്തിമ വാദത്തിനായി പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#delhi#supreme court#ജില്ല#നടപടി#ന്യൂഡൽഹി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽമോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾസുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ
പൂർണ്ണ പേജ് കാണുക ›