ഹോം › ദേശീയം

പാക് ചാരസംഘടനക്ക് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ

By MJ Desk · 02 May 2025, 10:18 AM

പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ. ജയ്‌സാൽമീർ സ്വദേശി പത്താൻ ഖാൻ ആണ് അറസ്റ്റിലായത്. 1923ലെ ഒഫീഷ്യൽ സീക്രട്ട് നിയമപ്രകാരമാണ് പത്താൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്താൻ ഖാൻ 2013ൽ പാക്കിസ്ഥാൻ സന്ദർശിക്കുകയും പാക് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും അധികൃതർ അറിയിച്ചു. പത്താന് പണവും ചാരവൃത്തിക്കായി പരിശീലനവും ലഭിച്ചു. 2013ന് ശേഷവും ഇയാൾ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട് ജയ്‌സാൽമീർ അതിർത്തിയുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ഇയാൾ പാക് ചാരസംഘടനയുമായി പങ്കുവെച്ചു. ഇന്ത്യൻ ഇന്റലിജൻസ് ആണ് പത്താൻ ഖാനെ പിടികൂടിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം
പൂർണ്ണ പേജ് കാണുക ›