{"vars":{"id": "89527:4990"}}

രണ്ടാം ഭാര്യക്ക് ടിവി വാങ്ങാനായി ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്നു; യുവാവ് അറസ്റ്റിൽ
 

 

രണ്ടാംഭാര്യക്ക് സമ്മാനം വാങ്ങാനായി അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. കർണാടക ചിക്കമംഗളൂരുവിലെ ബിരൂരിലാണ് സംഭവം. ഷാഫിയെന്ന യുവാവാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 19നാണ് കൊലപാതകം നടന്നത്. ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണലേലത്തിൽ പങ്കെടുക്കാമെന്ന് ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു വീട്ടിൽ നിന്നിറങ്ങി. ഷാഫി ഇയാളെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപമുള്ള വനമേഖലയിൽ എത്തിച്ചു

ഇവിടെ വെച്ചാണ് ഷാഫി പുട്ടരാജുവിനെ വെട്ടിക്കൊന്നത്. തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോകുകയായിരുന്ന ഒരാളാണ് മൃതദേഹം കണ്ടത്. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫിയാണ് പ്രതിയെന്ന് മനസിലായത്. 

പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ ശേഷം ഷാഫി നേരെ പോയത് പിണങ്ങി കഴിയുകയായിരുന്ന രണ്ടാം ഭാര്യയുടെ അടുത്തേക്കാണ്. ഇവർക്ക് പുതിയ ടിവി വാങ്ങാനായി 60,000 രൂപ നൽകിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.