ഹോം › ദേശീയം

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് ജവാൻമാർക്ക് വീരമൃത്യു

By MJ Desk · 06 Jan 2025, 06:02 PM

ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം ചിന്നിച്ചിതറിപ്പോയി 20 ജവാൻമാരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്രു ബെദ്രെ റോഡിലാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. ഇതുവഴി വാഹനം കടന്നുപോയപ്പോഴാണ് സ്‌ഫോടനം നടന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർ രാജ് അറിയിച്ചു ഇന്ന് പുലർച്ചെ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി അബുജ്മദ് മേഖലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ട് സ്ത്രീകളടക്കം അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›