ഹോം › ദേശീയം

മംഗളൂരുവിൽ വൻ ബാങ്ക് കവർച്ച; തോക്ക് ചൂണ്ടി 15 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും കവർന്നു

By MJ Desk · 17 Jan 2025, 05:28 PM

മംഗളൂരുവിൽ വൻ ബാങ്ക് കവർച്ച. ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയത് ബാങ്കിന്റെ കെസി റോഡ് ശാഖയിലാണ് കവർച്ച നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സർവീസ് നടക്കുമ്പോഴാണ് സംഘമെത്തിയത്. ആറംഗ സായുധ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു തോക്കുകളും വാളുകളുമായാണ് അക്രമികൾ എത്തിയത്. മൂന്ന് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമാണ് സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത്. കവർച്ചക്ക് ശേഷം ചാര നിറത്തിലുള്ള ഫിയറ്റ് കാറിൽ കയറിയാണ് അക്രമികൾ രക്ഷപ്പെട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
പൂർണ്ണ പേജ് കാണുക ›