പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ: ആർഎസ്എസ് മേധാവി
അമേരിക്കയും ഇസ്രായേലും ഇറാനും ഉൾപ്പെട്ട പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ വിദർഭ പ്രാന്ത കാര്യാലയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ എന്ന് നിരവധി രാജ്യങ്ങൾ പറയുന്നുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
സ്വാർത്ഥതാൽപ്പര്യങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹവുമാണ് ലോകത്തിലെ സംഘർഷങ്ങളുടെ മൂലകാരണം
ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും ഭാഗവത് പറഞ്ഞു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 2,000 വർഷങ്ങളായി ലോകം വിവിധ ആശയങ്ങൾ പരീക്ഷിച്ചെങ്കിലും ചെറിയ വിജയങ്ങൾ മാത്രമേ ഉണ്ടായുള്ളൂ എന്ന് ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു