ഹോം › ദേശീയം

ഓപറേഷൻ സിന്ദൂർ: ലഷ്‌കർ നേതാക്കളടക്കം 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 60ലേറെ പേർക്ക് പരുക്ക്

By MJ Desk · 07 May 2025, 11:49 AM

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപറേഷൻ സിന്ദൂറിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ആക്രമണത്തിൽ 60ലേറെ ഭീകരർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ലഷ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ലഷ്‌കർ നേതാക്കളായ അബ്ദുൽ മാലിക്, മുദസിർ എന്നിവർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്ന കൊടും ഭീകരരാണ് ഇരുവരും. ലഷ്‌കർ കേന്ദ്രമായ മുരിഡ്‌കെയിലെ മർകസ് ത്വയിബയിലേക്ക് നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിലെ മർകസ് സുബഹനള്ള, മർകസ് ത്വയിബ, ജെയ്‌ഷെ കേന്ദ്രങ്ങളായ തെഹ്‌റ കലാനിലെ സർജാൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറബാദിലെ സൈദുന ബിലാൽ ക്യാമ്പ്, ലഷ്‌കർ ക്യാമ്പുകളായ ബർനാലയിലെ മർകസ് അഹ്ലെ ഹാദിത്, മുസഫറാബാദിലെ ഷവായ് നള്ള ക്യാമ്പ്, ഹിസ്ബുൾ കേന്ദ്രമായ സിയാൽകോട്ടിലെ മെഹ്മൂന ജോയ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യൻ ആക്രമണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പൂർണ്ണ പേജ് കാണുക ›