ഹോം › ദേശീയം

പ്രതിപക്ഷ പ്രതിഷേധം ശക്തം; ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു

By Metro Desk · 08 Oct 2026, 08:29 PM

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ വർധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര‍്യത്തിലാണ് ഡൽഹി പൊലീസ് ജ്ഞാനേഷ് കുമാറിന്‍റെ സുരക്ഷ കൂട്ടിയത്. പുതിയ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനാലാണ് സുരക്ഷ വർധിപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലും ജ്ഞാനേഷ് കുമാറിന്‍റെ വീടിനു പുറത്തും സുരക്ഷയ്ക്കു വേണ്ടി കൂടുതൽ സൈനികരെ വിന‍്യസിച്ചതായാണ് വിവരം. പത്തിലേറെ എൻഎസ്ജി കമാൻഡോകളും പൊലീസും ഉൾപ്പടെ 55 സുരക്ഷാ ഉദ‍്യോഗസ്ഥർ അടങ്ങുന്ന സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജ്ഞാനേഷ് കുമാറിന് നൽകി വരുന്നത്.

രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രതിഷേധം നടക്കാനിരിക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ സുരക്ഷാ ഏജൻസികളും ഏകോപിച്ച് പ്രവൃത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എസ്ഐആറിലെ ക്രമക്കേടുകളും ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം നടത്തുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു, എതിർക്കാതെ ഗുജറാത്ത് സർക്കാർപക്ഷിപ്പനി ആശങ്ക; ഇന്ത്യൻ മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്ക്: നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട, കേരളത്തിൽ വില കുറഞ്ഞേക്കുംകുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനികുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽ
പൂർണ്ണ പേജ് കാണുക ›