ഹോം › ദേശീയം

കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്‌ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി

By Metro Journal Team · 23 Nov 2026, 12:25 PM

പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമാണെന്ന് അവകാശപ്പെട്ട് ബിസ്‌ലെരി ഇന്‍റർനാഷണൽ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് വിശദീകരണവുമായി ബിസ്‌ലെരി രംഗത്തെത്തിയത്. വിഷയത്തിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

ബിസ്‌ലെരി കുടിവെള്ളത്തിന്‍റെ സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയതെന്ന് ഞായറാഴ്ച എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബിസ്‌ലെരി തിങ്കളാഴ്ച വ്യക്തമാക്കി. റഫറൽ ലബോറട്ടറിയിലെ പരിശോധനയിൽ ബ്രോമേറ്റിന്‍റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നും കമ്പനി അറിയിച്ചു.

ഏകദേശം 14 മാസം മുൻപ്, 2025 സെപ്റ്റംബറിൽ ഗോവയിലെ ബിസ്‌ലെ‌രി നിർമാണശാലയിൽ ഉൽപാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. 143 നിർമാണശാലകളുള്ള ശൃംഖലയിലെ ഒന്ന് മാത്രമാണ് ഗോവയിലേത്.

2025 സെപ്റ്റംബർ 30ന് എഫ്എസ്എസ്എഐ ഇവിടെ നിന്ന് ആറ് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അഞ്ച് സാമ്പിളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ആറാമത്തെ സാമ്പിളിൽ ഒരു ലിറ്ററിൽ 12 മൈക്രോഗ്രാം ബ്രോമേറ്റ് കണ്ടെത്തി. അനുവദനീയമായ പരമാവധി അളവ് 10 മൈക്രോഗ്രാമാണ്.

ഇതിനെതിരേ 2025 നവംബർ 22ന് ബിസ്‌ലെരി നൽകിയ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൻസ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ബ്രോമേറ്റിന്‍റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെങ്കിലും പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം പ്രത്യേകം ചൂണ്ടിക്കാട്ടിയെന്ന് കമ്പനി പറഞ്ഞു.

തുടർന്ന് എഫ്എസ്എസ്എഐ അംഗീകാരമുള്ള മറ്റൊരു ലബോറട്ടറിയിലും സാമ്പിൾ പരിശോധിച്ചു. ഈ പരിശോധനയിലും ബ്രോമേറ്റിന്‍റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. ഇതിന്‍റെ ഫലം 2026 ഫെബ്രുവരി രണ്ടിന് ഔദ്യോഗിക കത്തിനൊപ്പം എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിന് കൈമാറിയതായും കമ്പനി വ്യക്തമാക്കി.

ഇതിനുശേഷം അതോറിറ്റിയിൽ നിന്ന് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും അതിനാൽ വിഷയം അവസാനിച്ചതായാണ് കരുതിയതെന്നും ബിസ്‌ലെരി പറഞ്ഞു. ഇമെയിൽ വഴിയോ നേരിട്ടോ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എഫ്എസ്എസ്എഐയുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അറിയിപ്പ് കണ്ടെത്താനായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

കുടിവെള്ളത്തിന്‍റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും പത്ത് ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രക്രിയയിൽ 90ലധികം ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും ബിസ്‌ലെരി അറിയിച്ചു. വിഷയത്തിൽ തുടർന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#2025#delhi#അറിയിപ്പ്#നടപടി#ന്യൂഡൽഹി#സ്റ്റേ

ബന്ധപ്പെട്ട വാർത്തകൾ

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്ത്രിപുരയിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു; ഒരാൾ അറസ്റ്റിൽമെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസംരണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ
പൂർണ്ണ പേജ് കാണുക ›