ഹോം › ദേശീയം

ഡിഐജി ഭുള്ളർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പഞ്ചാബിലെ ഏഴ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ്

By Metro Journal Team · 22 Nov 2026, 08:44 PM

ചണ്ഡീഗഡ്: സസ്പെൻഷനിലായ പഞ്ചാബ് പോലീസ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാനത്തെ നിലവിലുള്ളതും വിരമിച്ചതുമായ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ഐഎഎസ്, ഐപിഎസ്, സംസ്ഥാന സിവിൽ സർവീസ് (പിസിഎസ്), പോലീസ് സർവീസ് (പിപിഎസ്) ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ചണ്ഡീഗഡിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം.

​കേസിൽ ഭുള്ളർക്കൊപ്പം അറസ്റ്റിലായ ഇടനിലക്കാരൻ കൃഷ്ണു ശാർദയുമായി ഈ ഉദ്യോഗസ്ഥർക്കുള്ള ബന്ധത്തെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.

​സമൻസ് ലഭിച്ച ഉദ്യോഗസ്ഥരും ഹാജരാകേണ്ട തീയതികളും:

​കേസിന്റെ പശ്ചാത്തലം:

ഒരു കേസ് ഒത്തുതീർപ്പാക്കുന്നതിനായി ആക്രി വ്യാപാരിയിൽ നിന്ന് ഇടനിലക്കാരൻ വഴി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ 2025 ഒക്ടോബറിലാണ് റോപ്പർ റേഞ്ച് ഡിഐജിയായിരുന്ന ഹർചരൺ സിംഗ് ഭുള്ളറെ സിബിഐ അറസ്റ്റ് ചെയ്തത്. കൈക്കൂലി കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി അന്വേഷണം ആരംഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#arrest#enforcement directorate#police

ബന്ധപ്പെട്ട വാർത്തകൾ

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസംരണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽരാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു
പൂർണ്ണ പേജ് കാണുക ›