{"vars":{"id": "89527:4990"}}

യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വർദിപ്പിച്ചു

 
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ യുദ്ധസമാന സ്ഥിതികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വർദിപ്പിച്ചു