ഹോം › ദേശീയം

കാശ്മീരിൽ നിയന്ത്രണരേഖക്ക് സമീപത്ത് നിന്നും പാക് പൗരൻ സൈന്യത്തിന്റെ പിടിയിലായി

By MJ Desk · 06 May 2025, 02:44 PM

ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാക്കിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണരേഖക്ക് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്ന് ബിഎസ്എഫ് ഒരു പാക് റേഞ്ചറെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പിന്നാലെയാണ് പൂഞ്ചിൽ മറ്റൊരു പാക് പൗരനും പിടിയിലായത് ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൗരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പൂർണ്ണ പേജ് കാണുക ›