പശ്ചിമേഷ്യൻ സംഘർഷം: വിവിധ രാഷ്ട്രത്തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി
Mar 20, 2026, 12:07 IST
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രത്തലവൻമാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായാണ് മോദി സംസാരിച്ചത്
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ മോദി ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം ലഘൂകരിക്കാൻ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ മോദി അപലപിച്ചു
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും മോദി സംസാരിച്ചു. ദോഹക്ക് ഒപ്പമാണെന്നും ഖത്തറിന് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.