പഹൽഗാം ഭീകരരെ സഹായിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി പോലീസ്; 2800 പേർ കസ്റ്റഡിയിൽ
May 5, 2025, 10:08 IST
പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തതായി കാശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പിഎസ്എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാനവ്യാപകമായി തെരച്ചിൽ തുടരുകയാണെന്നും ഐജി അറിയിച്ചു. സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരാക്രമണം നടത്തിയവർക്കായി 14ാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്തനാഗ് മേഖലയിലാണ് തെരച്ചിൽ. അതേസമയം ഇന്ത്യൻ കരസേന അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ലൈറ്റുകളെല്ലാം അണച്ച് ബ്ലാക്ക് ഔട്ട് മോക് ഡ്രിൽ നടത്തിയത്.