ഹോം › ദേശീയം

പാക് ചാരസംഘടനയ്ക്ക് രഹസ്യം ചോർത്തി: സ്വകാര്യ പ്രതിരോധ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

By MJ Desk · 31 May 2025, 12:30 PM

മഹാരാഷ്ട്രയിൽ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് (ഐ.എസ്.ഐ.) രഹസ്യ വിവരങ്ങൾ കൈമാറിയതിന് ഒരാൾ അറസ്റ്റിൽ. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിലെ ജീവനക്കാരനായ രവി മുരളീധർ വർമ്മയെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) അറസ്റ്റ് ചെയ്തത്. യുദ്ധക്കപ്പലുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്ഥാനിലേക്ക് ചോർത്തിയത് എന്നാണ് പ്രാഥമിക വിവരം. ഹണി ട്രാപ്പിൽ കുടുക്കിയാണ് ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ, പാക് ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം തുടരുകയാണ്. ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയുടെ നിലപാടിന് റഷ്യ, ജപ്പാൻ, യു.എ.ഇ., ഫ്രാൻസ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൂർണ്ണ പേജ് കാണുക ›