{"vars":{"id": "89527:4990"}}

ഖൊമേനി വധത്തിന് പിന്നാലെ പ്രതിഷേധ പ്രകടനങ്ങൾ; ജമ്മു കാശ്മീരിൽ കനത്ത സുരക്ഷ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
 

 

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കാശ്മീരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മേഖലയിൽ ഇന്റർനെറ്റിന്റെ വേഗത കുറച്ചു. ഖൊമേനി അനൂകൂല പ്രകടനം നടന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി നൽകിയേക്കും. നിലവിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലാകെ കേന്ദ്രം കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ സേനകൾ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്

ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. സാഹചര്യം മുതലെടുത്ത് അൽഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണ സാഹചര്യവും കേന്ദ്രം പരിശോധിക്കുന്നുണ്ട്. നവമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കാനും കേന്ദ്രം സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി